പുന്നപ്ര-വയലാർ ദീപശിഖ പ്രയാണം ആരംഭിച്ചു - പൊതുമരാമത്ത് വകുപ്പ് മന്ത്രി
ആലപ്പുഴ: പുന്നപ്ര വലിയചുടു കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് വയലാറിലേക്കുള്ള ദീപശിഖ പ്രയാണം ആരംഭിച്ചു. മന്ത്രി ജി. സുധാകരൻ അത്‌ലറ്റുകൾക്ക് ദീപശിഖ കൈമാറി. സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ജലോസ്, മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.