കായംകുളത്ത് ദേശീയപാത ഉപരോധിച്ച് പോപ്പുലർ ഫ്രണ്ട്: ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു - കായംകുളം റോഡ് ഉപരോധം
സംസ്ഥാനത്ത് വ്യാപകമായി എന്‍ഐഎ റെയ്‌ഡ് നടത്തുന്നതില്‍ പ്രതിഷേധിച്ച് ആലപ്പുഴ കായംകുളത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് റോഡ് ഉപരോധം. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ സംസ്ഥാന വ്യാപകമായി അതിക്രമം അഴിച്ചുവിടുന്നുവെന്ന് ആരോപിച്ചാണ് ഉപരോധം. സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.