നടൻ നിതിൻ കുമാർ റെഡ്ഡിയുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദ - national news
ടോളിവുഡ് താരം നിതിൻ കുമാർ റെഡ്ഡി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി. ഓഗസ്‌റ്റ് 27 ന് ഹൈദരാബാദ് വച്ചായിരുന്നു കൂടിക്കാഴ്‌ച. നിതിൻ കുമാറുമായി കൂടിക്കാഴ്‌ച നടത്തിയെന്നും സാമൂഹിക രാഷ്‌ട്രീയ വിഷയങ്ങളിൽ സൗഹാർദപരമായ ചർച്ചകൾ നടത്തിയെന്നും താരത്തിന്‍റെ വരാനിരിക്കുന്ന സിനിമക്ക് ആശംസകൾ നേർന്നതായും ജെപി നദ്ദ തന്‍റെ ട്വിറ്ററിൽ എഴുതിയിരുന്നു. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും അടുക്കുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്‌ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുകയാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജും ഇതേ ദിവസം നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.