കല്ല്യാണ പന്തലില്‍ നിന്ന് മനുഷ്യ മഹാശൃംഖലയിലേക്ക്... കല്‍പ്പറ്റയില്‍ കണ്ണികളായി നവദമ്പതികൾ - newlyweds become part of human chain
വയനാട്: എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി നവദമ്പതികളും. വൈത്തിരി തളിപ്പുഴ പൂക്കോട്‌കുന്ന് പ്രവീണും കല്‍പ്പറ്റ പുളിയാർമല കഴുവേലികുന്നേല്‍ ശ്രുതിയുമാണ് വിവാഹ വേദിയില്‍ നിന്ന് നേരിട്ട് മനുഷ്യശൃംഖലയില്‍ പങ്കെടുക്കാൻ എത്തിയത്. കല്‍പ്പറ്റയിലാണ് ഇരുവരും മനുഷ്യശൃംഖലയുടെ ഭാഗമായത്. മാനന്തവാടിയിൽ മന്ത്രി കെ.കെ ശൈലജ, സിസ്റ്റർ ലൂസി കളപ്പുര തുടങ്ങിയവർ മനുഷ്യശൃംഖലയിൽ പങ്കെടുത്തു. മാനന്തവാടി മുതൽ കൽപ്പറ്റ വരെയുള്ള 30 കിലോമീറ്റർ ദൂരത്തിലാണ് വയനാട്ടിൽ മനുഷ്യ ശൃംഖല തീർത്തത്.