ചീരയും ഗ്രീൻപീസും കൊണ്ട് സ്വാദൂറും വെജിറ്റബിൾ കബാബ് തയ്യാറാക്കാം - വെജിറ്റേറിയൻ കബാബ് ഉണ്ടാക്കുന്ന വിധം
ഇന്ത്യയിൽ കബാബിന് അപാരമായ ജനപ്രീതിയാണ്. അതുകൊണ്ട് തന്നെ ഇത്തവണ വ്യത്യസ്‌തവും ആരോഗ്യപ്രദവുമായ വെജിറ്റബിൾ കബാബ് പരീക്ഷിച്ചാലോ? ചീര, ഗ്രീൻപീസ്, വേവിച്ച ഉരുളക്കിഴങ്ങുകൾ എന്നിവ ഉപയോഗിച്ച് രുചിയൂറും കബാബുകൾ പാകം ചെയ്യാം. ആദ്യം കടലമാവ് വറുത്തെടുക്കുക. ശേഷം ഇഞ്ചി, പച്ചമുളക്, ഗരം മസാല, അയമോദകയില, ഉപ്പ് എന്നിവ ചേർത്ത് ഗ്രീൻപീസ് വറുത്തെടുക്കുക. പച്ച ചീരയും മല്ലിയിലയും ഒപ്പം വറുത്തെടുത്ത ഗ്രീൻപീസും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. തുടർന്ന് വേവിച്ച് വെച്ച ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് നേരത്തെ അരച്ചെടുത്ത മിശ്രിതവും വറുത്ത കടലമാവും ചേർത്ത് കൂട്ടിയോജിപ്പിക്കുക. ഇതിലേക്ക് ബ്രെഡ് പൊടിച്ച് ചേർക്കുക. തുടർന്ന് മിശ്രിതം ചെറിയ ഉണ്ടകളാക്കി പരത്തിയെടുക്കുക (ഇഷ്‌ടമുള്ള ആകൃതിയിലാക്കുക). ശേഷം എണ്ണയിലിട്ട് ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
Last Updated : Jun 26, 2022, 1:32 PM IST