തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്ര സന്ദർശനം നടത്തി കങ്കണ റണാവത്ത് - ധാക്കഡ് ചിത്രം റിലീസ്
ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്ത് ഇന്ന് (16.05.2022) തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി. രാവിലെ വിഐപി ദർശനത്തിനിടെയാണ് അവർ തിരുമല സന്ദർശിച്ചത്. തുടർന്ന് ടിടിഡി അധികൃതർ താരത്തിന് തീർഥപ്രസാദം നൽകി. തന്‍റെ "ധാക്കഡ്" ചിത്രം വൻ വിജയമാക്കാൻ പ്രാർഥിച്ചെന്നും കങ്കണ പറഞ്ഞു. ഈ മാസം 20ന് "ധാക്കഡ്" റിലീസ് ചെയ്യും