Video: ഇന്ത്യയുടെ 'സുഖോയിക്ക്' ആകാശത്ത് ഇന്ധനം നിറച്ചുനല്‍കി ഫ്രഞ്ച് വ്യോമസേന
ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് വിമാനം ആകാശത്ത് ഇന്ധനം നിറയ്ക്കുന്ന ദൃശ്യം. സുഖോയ് എസ്‌യു-30 എംകെഐ (Sukhoi Su 30 MKI) വിമാനത്തിന് ഫ്രഞ്ച് വ്യോമസേനയാണ് ആകാശത്ത് വെച്ച് ഇന്ധനം നിറച്ചു നല്‍കിയത്. ഫ്രാന്‍സ് ആംബർലിയിൽ വിന്യസിച്ചിരുന്ന എ330 ഫെനിക്‌സാണ് (A330 Phenix) ആണ് ഇന്ത്യയുടെ സുഖോയിക്ക് ആകാശത്ത് ഇന്ധനം നിറച്ചുനല്‍കിയത്. ഇത് ആദ്യമായാണ് പ്രൊജക്ഷൻ സമയത്ത് ഇന്ത്യൻ വിമാനങ്ങളിൽ ഫ്രാൻസ് ഇന്ധനം എത്തിച്ചുനല്‍കുന്നത്. ഓഗസ്‌റ്റ് 19 ന് നടക്കുന്ന പിച്ച് ബ്ലാക്ക് 2022 എന്ന 17 രാഷ്‌ട്രങ്ങളുടെ സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി റോയൽ ഓസ്ട്രേലിയൻ എയർഫോഴ്‌സ് (RAAF) ഡാർവിൻ സ്‌റ്റേഷനിലേക്ക് യാത്ര തിരിച്ചതായിരുന്നു ഇന്ത്യൻ എയർഫോഴ്‌സ് സംഘം.