Video: മൺസൂണിൽ മിഴി തുറന്ന് നീരുറവകൾ; വെള്ളച്ചാട്ടങ്ങൾ കാണാൻ ഇടുക്കിയിൽ സഞ്ചാരികളേറെ - ഇടുക്കി വെള്ളച്ചാട്ടം
ഇടുക്കി: മൺസൂൺ ടൂറിസത്തിന് ആരംഭം കുറിച്ചുകൊണ്ട് ജില്ലയിലെ വെള്ളച്ചാട്ടങ്ങളെല്ലാം മിഴിതുറന്നു. വേനൽ മഴ ശക്തമായതോടെയാണ് വെള്ളച്ചാട്ടങ്ങളുടെ നാടായ ഇടുക്കിയിൽ ജലപാതങ്ങൾ സജീവമായത്. മൺസൂൺ കാഴ്‌ചകൾ കാണാനും പച്ചപ്പും കുളിരും ആസ്വദിക്കാനും നിരവധി സഞ്ചാരികളാണ് മലകയറി എത്തുന്നത്. ജില്ലയിലെ പ്രധാന പാതയോരങ്ങൾ എല്ലാം വെള്ളച്ചാട്ടത്താൽ നിറസമൃദ്ധമായിരിക്കുകയാണ്. കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷക്കാലമായി മന്ദഗതിയിലായിരുന്ന മൺസൂൺ ടൂറിസം ഇക്കുറി ഉണരുമെന്ന പ്രതീക്ഷയാണ് ഇടുക്കിയിൽ.