കേരളം

kerala

ETV Bharat / videos

കൊതിപ്പിക്കുന്ന ചോക്ലേറ്റ് കേക്ക് വീട്ടിലിരുന്ന് എളുപ്പത്തില്‍ തയ്യാറാക്കാം: video - ചോക്ലേറ്റ് കേക്ക് വീട്ടിലിരുന്ന് ഉണ്ടാക്കാം

By

Published : Jun 28, 2022, 4:19 PM IST

കേക്ക് ഇഷ്‌ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ജന്മദിനം, ക്രിസ്‌മസ് തുടങ്ങിയ ആഘോഷ വേളകളിലാണ് ആദ്യകാലത്ത് കേക്ക് വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് കേക്ക് ഉണ്ടാക്കാനോ കഴിക്കാനോ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. ലോക്ക്‌ഡൗണ്‍ കാലത്ത് യൂട്യൂബ് നോക്കി വീട്ടിലിരുന്ന് കേക്ക് ഉണ്ടാക്കാന്‍ പഠിച്ചവരുടെ എണ്ണം ചെറുതല്ല. എളുപ്പത്തില്‍ വീട്ടിലിരുന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ബൗള്‍ ചോക്ലേറ്റ് കേക്ക് പരീക്ഷിച്ചുനോക്കിയാലോ. ആദ്യം ഗോതമ്പ് പേസ്‌ട്രി പൊടിയിലേക്ക് പൊടിച്ച പഞ്ചസാര, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. അതിലേക്ക് കൊക്കോ പൗഡര്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ ഒന്നൊന്നായി ചേര്‍ത്ത് മിക്‌സ് ചെയ്യുക. പിന്നീട് മുട്ട, വാനില എസന്‍സ്, എണ്ണ, നോണ്‍ ഫാറ്റ് ബട്ടര്‍ മില്‍ക്ക് എന്നീ ചേരുവകള്‍ ചേർത്ത് നന്നായി ബ്ലെന്‍ഡ് ചെയ്യുക. ചൂടുള്ള കോഫി ചേര്‍ത്ത് വീണ്ടും ബ്ലെന്‍ഡ് ചെയ്‌ത ശേഷം നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തെ ഗ്രീസ്‌ഡ് ബേക്കിങ് ഡിഷിലേക്ക് മാറ്റുക. 180 ഡിഗ്രിയില്‍ 30-35 മിനിറ്റ് ബേക്ക് ചെയ്യുക. പൊടിച്ച പഞ്ചസാര ഉപയോഗിച്ച് ഗാര്‍ണിഷ്‌ ചെയ്‌താല്‍ ബൗള്‍ ചോക്ലേറ്റ് കേക്ക് തയ്യാര്‍.

ABOUT THE AUTHOR

...view details