കേരളം

kerala

ETV Bharat / videos

Video: ഗോശാലകൾക്കായി 500 കോടി അനുവദിക്കണം; ഗുജറാത്തിൽ ആയിരത്തോളം പശുക്കളെ നടുറോഡിലിറക്കി പ്രതിഷേധം

By

Published : Sep 24, 2022, 10:35 AM IST

ബനസ്‌കന്ത (ഗുജറാത്ത്): ഗോശാലകളുടെ ക്ഷേമത്തിനായി നാല് വർഷം മുമ്പ് വാഗ്‌ദാനം ചെയ്‌ത 500 കോടി രൂപ ബജറ്റിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കന്നുകാലി ഉടമകൾ ദേശീയപാത ഉപരോധിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നിന്നുള്ളവരാണ് ആയിരത്തോളം പശുക്കളെ ദീസ-രാധൻപൂർ ഹൈവേയിൽ അഴിച്ചുവിട്ട് പ്രതിഷേധിച്ചത്. റോഡിന് നടുവിൽ കാലിതീറ്റ വിതറിയ ശേഷം പശുക്കളെ ഇവിടേക്ക് അഴിച്ചുവിട്ട് ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. ദീസ താലൂക്ക് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധകരെയും കന്നുകാലികളെയും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

ABOUT THE AUTHOR

...view details