പൊടുന്നനെ പൊട്ടിവീണ് യന്ത്ര ഊഞ്ഞാൽ ; 16 പേർക്ക് പരിക്ക് - GIANL WHEEL
മൊഹാലി( പഞ്ചാബ്):പഞ്ചാബിലെ മൊഹാലിയിൽ യന്ത്ര ഊഞ്ഞാൽ തകർന്ന് അപകടം. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ പതിനാറ് പേർക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മൊഹാലിയിലെ ദസറ ഗ്രൗണ്ടിൽ നടന്ന എക്‌സിബിഷനിടെയാണ് അപകടമുണ്ടായത്. എക്‌സിബിഷന് വൻ ജനത്തിരക്കായിരുന്നു. ഉയരത്തില്‍ ആളുകളുമായി കറങ്ങുന്നതിനിടെ ഊഞ്ഞാൽ പൊടുന്നനെ താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരേസമയം യന്ത്ര ഊഞ്ഞാലിൽ കയറാൻ കഴിയുന്നതിലും അപ്പുറം ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം. ആകാശത്ത് കറങ്ങികൊണ്ട് നിൽക്കുന്നതിനിടെ പൊടുന്നനെ ഊഞ്ഞാലിന്‍റെ പ്രവർത്തനം നിലയ്ക്കുകയും താഴേക്ക് പതിക്കുകയുമായിരുന്നു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിവരം. സംഭവത്തില്‍ മൊഹാലി പൊലീസ് അന്വേഷണം ആരംഭിച്ചു.