video: ഇത് ഡ്രൈവറുടെ കാടത്തം, ലോറി തടുത്ത ടോൾ പ്ലാസ ജീവനക്കാരനെ കൊണ്ടു പോയത് 10 കിലോമീറ്റർ - കര്‍ണൂല്‍ ജില്ലയിലെ ടോള്‍ പ്ലാസ
ആന്ധ്രപ്രദേശ്: ടോള്‍ പ്ലാസയില്‍ തര്‍ക്കത്തിനിടെ ലോറി തടുക്കാനായി മുന്നില്‍ കയറി നിന്ന ജോലിക്കാരനെയും കൊണ്ട് ഹരിയാന ലോറി പോയത് പത്ത് കിലോമീറ്ററിലേറെ. കര്‍ണൂല്‍ ജില്ലയിലെ ആമകടാട് ടോള്‍ ഗേറ്റിലാണ് സംഭവം. ഗേറ്റില്‍ ടോള്‍ നല്‍കാതെ മുന്നോട്ടെടുക്കാന്‍ ശ്രമിച്ച ലോറിയില്‍ ടോള്‍ പ്ലാസ ജീവനക്കാരനായ ശ്രീനിവാസന്‍ കയറുകയായിരുന്നു. എന്നാല്‍ ലോറി നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. ലോറിക്ക് പിന്നാലെ നാല് ബൈക്കുകളിലായി സഞ്ചരിച്ച പ്ലാസയിലെ ജോലിക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന ഹൈവേ പൊലീസാണ് ലോറി നിര്‍ത്തിച്ച് ശ്രീനിവാസനെ രക്ഷിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധമങ്ങളില്‍ വൈറല്‍ ആകുകയാണ്.