സ്‌കൂട്ടറിന് പിന്നില്‍ കാഴ്‌ചകളാസ്വദിച്ച് നായയുടെ കിടിലന്‍ യാത്ര ; വീഡിയോ
കോയമ്പത്തൂര്‍ : സ്‌കൂട്ടറിന് പിന്നില്‍ ഇരുന്ന് കാഴ്‌ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യുന്ന നായ. കാലുകള്‍ കൊണ്ട് ബാലന്‍സ് ചെയ്‌ത് സ്‌കൂട്ടറിലിരിക്കുന്ന നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കോയമ്പത്തൂരിലെ കരുമത്തംപട്ടിയിലെ അന്നൂർ റോഡിലാണ് യുവതിക്കൊപ്പം നായയുടെ സ്‌കൂട്ടര്‍ യാത്ര. നാടന്‍ ഇനത്തില്‍ പെട്ട നായയുടെ രസകരമായ സ്‌കൂട്ടര്‍ യാത്രയുടെ വീഡിയോ ഇതിനോടകം നിരവധി പേരാണ് കാണുകയും പങ്കിടുകയും ചെയ്‌തത്.