കേരളം

kerala

ETV Bharat / videos

Video: കേദാർനാഥിൽ ഭീമൻ ശിവ-പാർവതി രംഗോലി നിർമിച്ച് ആർട്ടിസ്റ്റ് ശിഖ ശർമ - നവരാത്രി

By

Published : Sep 29, 2022, 9:32 AM IST

രുദ്രപ്രയാഗ്: അന്താരാഷ്‌ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള കലാകാരിയാണ് ശിഖ ശർമ. ശിഖ നിർമിച്ച ശിവന്‍റെയും പാർവതിയുടെയും ഭീമൻ രംഗോലിയാണ് സമൂഹമാധ്യമങ്ങളിൽ കൈയടി നേടുന്നത്. നവരാത്രി ദിനത്തിൽ കേദാർനാഥ് ക്ഷേത്ര പരിസരത്താണ് ആർട്ടിസ്റ്റ് ശിഖയും സംഘവും ശിവ-പാർവതി രംഗോലി നിർമിച്ചത്. ഏറ്റവും വലിയ രംഗോലി നിർമിച്ചതിന് ആറ് ലോക റെക്കോഡുകളും കരസ്ഥമാക്കിയതായി ശിഖ പറഞ്ഞു. കേദാർനാഥിലെത്തുന്ന നിരവധി ഭക്തരാണ് ബൃഹത്തായ കലാസൃഷ്‌ടി കണ്ടുമടങ്ങുന്നത്. ഇൻഡോർ മുതൽ കേദാർനാഥ് വരെ വമ്പൻ രംഗോലി നിർമിച്ച് ലോക റെക്കോഡ് നേടണമെന്നത് തന്‍റെ വലിയൊരു ആഗ്രഹമെന്നും ശിഖ ശർമ വെളിപ്പെടുത്തി.

ABOUT THE AUTHOR

...view details