video: മണ്ണിടിച്ചിലില്‍ പാലങ്ങള്‍ തകര്‍ന്നു; ഒറ്റരാത്രി കൊണ്ട് പുനര്‍നിര്‍മിച്ച് സൈന്യം - chinar corps reconstructs damaged bridges in baltal
ജമ്മു കശ്‌മീരില്‍ ശക്തമായ മണ്ണിടിച്ചിലില്‍ തകര്‍ന്ന പാലങ്ങള്‍ ഒറ്റരാത്രി കൊണ്ട് പുനര്‍നിര്‍മിച്ച് സൈന്യം. ജമ്മു കശ്‌മീരിലെ ബാല്‍ത്താലിലുള്ള രണ്ട് പാലങ്ങളാണ് റെക്കോഡ് സമയം കൊണ്ട് സൈന്യം പുനര്‍നിര്‍മിച്ചത്. ജൂണ്‍ 30 അര്‍ധരാത്രി മുതല്‍ തുടർച്ചയായി പെയ്‌ത കനത്ത മഴയിലാണ് പാലങ്ങള്‍ തകര്‍ന്നത്. ഇത് ബാല്‍ത്താല്‍ പാതയിലൂടെയുള്ള അമര്‍നാഥ് തീര്‍ഥയാത്രയെ ബാധിച്ചിരുന്നു. പാലം തകരുന്നതിന്‍റേതും പുനര്‍നിര്‍മാണത്തിന്‍റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.