Video | നടുറോഡിൽ ബൈക്ക് യാത്രികനെ ചെരിപ്പൂരിയടിച്ച് യുവതി - ജബൽപൂർ ബൈക്ക് യാത്രികനെ തല്ലുന്ന യുവതി
ജബൽപൂർ : നടുറോഡിൽ ബൈക്ക് യാത്രികന്‍റെ മുഖത്ത് ചെരിപ്പുകൊണ്ട് അടിച്ച് യുവതി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. സ്‌കൂട്ടര്‍ റോഡരികിൽ നിർത്തി ഫോൺവിളിക്കുമ്പോള്‍ വാഹനത്തിൽ ബൈക്ക് യാത്രികൻ ഇടിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. തുടർന്ന് ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തിയ യുവതി തന്‍റെ ചെരിപ്പുകൊണ്ട് യുവാവിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.