കേരളം

kerala

ETV Bharat / videos

കോയമ്പത്തൂരില്‍ 14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി - കോയമ്പത്തൂരില്‍ 14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി

By

Published : Dec 26, 2019, 7:55 PM IST

ചെന്നൈ : കോയമ്പത്തൂരില്‍ നിന്ന് 14 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. വ്യാഴാഴ്‌ച ബൂലുവാംപ്പട്ടിയിലുള്ള ഇഷ യോഗാ കേന്ദ്രത്തിന്‍റെ പുറകിലാണ്‌ രാജവെമ്പാലയെ കണ്ടെത്തിയത്‌. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാല്‍ പാമ്പിനെ പിടികൂടാന്‍ സാധിച്ചില്ല. തുടർന്ന് യോഗാ കേന്ദ്രത്തിലെ അംഗം രാജവെമ്പാലയെ പിടികൂടുകയായിരുന്നു. ശേഷം വനം വകുപ്പ് അധികൃതര്‍ രാജവെമ്പാലയെ വനത്തിലേക്ക് വിട്ടു.

ABOUT THE AUTHOR

...view details