യുവമോർച്ച പ്രവർത്തകർ കാസർഗോഡ് നടത്തിയ മാർച്ചിൽ സംഘർഷം - ജലപീരങ്കി
കാസർകോട്: യുവമോർച്ച പ്രവർത്തകർ കാസർഗോഡ് കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ജില്ലാ വൈസ് പ്രസിഡൻ്റ് അഞ്ചു ജോസ് കുഴഞ്ഞുവീണു. പ്രതിഷേധ മാർച്ച് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്‌തു.