പി എസ് സിയെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ പ്രതിഷേധം;യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ - പി. എസ്. സി
മലപ്പുറം: പി എസ് സി യെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മലപ്പുറം പി എസ് സി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ലാ പ്രസിഡന്‍റ് രതീഷ്, ജില്ലാ വൈസ് പ്രസിഡന്‍റ് നമിദാസ് ചീറോളി എന്നിവരടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.