കലോത്സവം ജനകീയോത്സവമായെന്ന് മന്ത്രി സി. രവീന്ദ്രനാഥ്
കാസർകോട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനകീയോത്സവമായി മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ്. രാത്രി വൈകിയും നിറഞ്ഞ സദസായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് അപ്പീലുകൾ ഇത്തവണ കുറവാണ്. നിശ്ചയിച്ചുറപ്പിച്ച രീതിയിൽ മത്സരങ്ങൾ തീർക്കാൻ കഴിയുമെന്നും കലോത്സവ നഗരിയിലെത്തിയ മന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു.