മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - pinarayi news
മലപ്പുറം: വേങ്ങരയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ മണ്ഡലം പ്രസിഡന്‍റ് കെ വി ഹുസൈൻ, അജ്മൽ വെളിയോട്, റിയാസ് കല്ലൻ, അമീർ ബാപ്പു തുടങ്ങിയവർ പങ്കെടുത്തു.