നിയമന വിവാദം; പ്രഹസന പരീക്ഷ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് - നിയമന വിവാദം
തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരവുമായി യൂത്ത് കോൺഗ്രസ്. പ്രതീകാത്മക പ്രഹസന പിഎസ്‌സി പരീക്ഷ നടത്തിയായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമരപ്പന്തലിലായിരുന്നു പരീക്ഷ. സ്വപ്ന സുരേഷ്, സ്വർണക്കടത്ത്, കാലടി സർവ്വകലാശാല പിൻവാതിൽ നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരുന്നത്. ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.