മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി - യൂത്ത് കോണ്‍ഗ്രസ് വാര്‍ത്ത
മലപ്പുറം: മാർക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കുറ്റിപ്പുറത്ത് മന്ത്രി പങ്കെടുത്ത യോഗത്തിലേക്കാണ് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ യോഗം നടക്കുന്ന ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് മൂന്ന് പേരെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.