സ്വന്തം സ്ഥാനാർഥിയെ തേടി യെച്ചൂരി: ആ ഷാൾ എനിക്ക് ഇട്ടോളൂ എന്ന് ദിവാകരൻ
സ്വന്തം മുന്നണിയിലെ സ്ഥാനാർഥി ആരെന്ന് അറിയാതെ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒടുവിൽ തന്‍റെ കൈയിലിരുന്ന ഷാൾ യെച്ചൂരിയുടെ കൈയിൽ നൽകി സി ദിവാകരൻ പറഞ്ഞു, ഞാനാണ് സ്ഥാനാർഥി. ആശയക്കുഴപ്പം പെട്ടെന്ന് പരിഹരിച്ചെങ്കിലും കണ്ട് നിന്നവർക്ക് സംഗതി തമാശയായി. തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് സീതാറാം യെച്ചൂരിക്ക് സ്വന്തം സ്ഥാനാർഥിയെ തേടേണ്ടി വന്നത്.
Last Updated : Apr 1, 2019, 9:06 PM IST