വടക്കാഞ്ചേരിയില്‍ ജയന്‍റ് കില്ലറായി സേവ്യർ ചിറ്റിലപ്പിള്ളി - സേവ്യർ ചിറ്റിലപ്പിള്ളി
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ ജയന്‍റ് കില്ലറായി സേവ്യർ ചിറ്റിലപ്പിള്ളി. ലൈഫ് പദ്ധതിയില്‍ അഴിമതിയാരോപിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ അനില്‍ അക്കരയെ അട്ടിമറിച്ച് സിപിഎം നേതാവ് സേവ്യർ ചിറ്റിലപ്പിള്ളി നിയമസഭയിലേക്ക്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സമരമുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സേവ്യര്‍ ചിറ്റിലപ്പള്ളി. അത്തരത്തില്‍ തൃശൂരിന് വളരെ നേരത്തെ തന്നെ സുപരിചിതനാണ് സേവ്യർ. സ്വന്തം മണ്ഡലത്തില്‍ ആദ്യ നിയമസഭാ പോരാട്ടത്തില്‍ തന്നെ ജയിച്ചു കയറിയാണ് സേവ്യർ ചിറ്റിലപ്പിള്ളി തിരുവനന്തപുരത്തേക്ക് പോകുന്നത്. നിലവില്‍ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗമാണ്.