കെ.ടി. ജലീലിനെതിരെ കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
മലപ്പുറം: മാർക്ക്ദാന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജലീലിന്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാർച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ചിതറിയോടിയ പ്രവര്‍ത്തകര്‍ പിന്നീട് സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് കോഴിക്കോട് കുറ്റിപ്പുറം ദേശീയ പാതയിലെ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. പൊലീസിനെതിരെ തിരിഞ്ഞ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അഭിജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.