കരിങ്കല്ലത്താണിയിലെ വാഹനാപകടം; ദൃശ്യങ്ങള്‍ വൈറലാകുന്നു - accident video viral news
പെരിന്തൽമണ്ണ കരിങ്കല്ലത്താണിയില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ജൈസിബിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചെങ്കിലും ആര്‍ക്കും സാരമായ പരിക്കില്ല. ബൈക്ക് യാത്രികന്‍ മുഹമ്മദ് സ്വാലിഹ് അത്ഭുതകരമായാണ് രക്ഷപെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിസാര പരിക്കുകളോടെ ജെസിബി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കല്ലത്താണി ഭാഗത്തുനിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ജെസിബിയുടെ ബ്രേക്ക് തൊടു കാപ്പ് ഇറക്കത്തിൽ വെച്ച് നഷ്‌ടപെട്ടു. ഇതോടെ അപകടം ഒഴിവാക്കാന്‍ എതിർവശത്തെ മരത്തിലിടിച്ച് ജെസിബി നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.