കുട്ടികൾക്കുള്ള പുതിയ ന്യുമോണിയ വാക്‌സിൻ; വിതരണോദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിച്ചു - pneumonia vaccine
തിരുവനന്തപുരം: സാർവത്രിക വാക്‌സിനേഷൻ്റെ ഭാഗമായി ഒന്നര മാസം പ്രായമായ കുട്ടികൾക്ക് ഒക്ടോബർ 1 മുതൽ ന്യൂമോക്കോക്കൽ കോഞ്ജുഗേറ്റ് വാക്‌സിൻ (പി.സി.വി) വാക്‌സിൻ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർവഹിച്ചു. സ്ട്രെപ്റ്റോക്കസ് ബാക്‌ടീരിയ മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പ്രതിരോധം എന്ന നിലയ്ക്കാണ് പി.സി.വി സാർവത്രികമാക്കുന്നത്. കുട്ടികൾക്ക് മരണകാരണമാകുന്ന ചുമ, ശ്വാസം മുട്ടൽ, കഫക്കെട്ട് തുടങ്ങിയവയുടെ സങ്കീർണമായ അവസ്ഥയ്ക്ക് ഈ വാക്‌സിൻ മികച്ച പ്രതിരോധമാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ഒന്നര മാസത്തെ വാക്‌സിനേഷനൊപ്പമാണ് പി.സി.വി എടുക്കേണ്ടത്. ഈ സമയപരിധിക്കുള്ളിൽ എടുത്തില്ലെങ്കിൽ ഒരു വർഷത്തിനകം പി.സി.വി എടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.