വാഗമണില്‍ വാഹനം മറിഞ്ഞ് ജബൽപൂർ സ്വദേശി മരിച്ചു - vagamon accident
കോട്ടയം: വാഗമണ്ണില്‍ ട്രെക്കിംഗിനെത്തിയ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു.ജബൽപൂർ സ്വദേശി ദീപക് ആണ് മരിച്ചത്. പാലാ സ്വദേശി കുഞ്ഞുമോന് പരിക്കേറ്റു. എറണാകുളം സ്വദേശിയായ ദീപക് എന്നയാള്‍ക്കും പരിക്കുണ്ട്. വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടം. മഴപെയ്തതോടെ വാഹനം റോഡില്‍ തെന്നിയതാണ് അപകടകാരണമെന്നാണ് നിഗമനം. വാഗമണ്‍ എംഎം പ്ലാന്‍റേഷനിലാണ് അപകടമുണ്ടായത്.
Last Updated : Jul 18, 2019, 8:30 PM IST