പൗരത്വഭേദഗതി ബില്ലിനെതിരെ യുഡിഎഫിന്‍റെ കൂട്ട ധർണ - യുഡിഎഫ് കൂട്ട ധർണ
പാലക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി കലക്‌ട്രേറ്റിന് മുമ്പിൽ കൂട്ട ധർണ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വഭേദഗതി ബിൽ രാജ്യത്തിന്‍റെ മതേതര സങ്കല്പത്തെ തച്ചുടക്കുന്നതാണെന്നും മതത്തിന്‍റെ പേരിൽ ജനങ്ങൾക്ക് പൗരത്വം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമുള്ള മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ധർണ. സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരായും യോഗത്തിൽ പ്രതിഷേധമുയർന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ ധർണ ഉദ്ഘാടനം ചെയ്തു.