വരാനിരിക്കുന്നത് കൊവിഡ് പ്രതിരോധത്തിന്‍റെ രണ്ടാം ഘട്ടമെന്ന് ധനമന്ത്രി - തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളം കൊവിഡില്‍ നിന്ന് മുക്തമാകുകയാണ്. പക്ഷേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ലക്ഷകണക്കിന് ആളുകൾ ഇനിയും വരാനുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് പ്രിതിരോധത്തിന്‍റെ രണ്ടാം ഘട്ടമാണ് നമുക്ക് വരാനുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വരും മാസങ്ങളില്‍ സാമ്പത്തിക സ്ഥിതി സാധാരണ സ്ഥിതിയിലെത്തുമോ എന്നറിയാനും സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ധനസ്ഥിതിയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാനും മെയ് മാസം അവസാനിക്കുന്നത് വരെ കാത്തിരിക്കണം. കേന്ദ്ര ബജറ്റിൽ മാന്ദ്യം എന്ന വാക്കുപോലും പരാമർശിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. തയ്യാറാക്കിയ ബജറ്റുകളെല്ലാം ഈ കൊവിഡ് കാലത്ത് അപ്രസക്തമാകുകയാണെന്നും മന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു.