ജനം ആഗ്രഹിക്കാത്ത ഒരു പ്രവൃത്തിയും തന്‍റെ ഭാഗത്തു നിന്നുണ്ടാകില്ല: മുഹമ്മദ് റിയാസ് - പോരായ്മകൾ ആര് ചൂണ്ടിക്കാട്ടിയാലും തിരുത്തി മുന്നോട്ടു പോകുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു
തിരുവനന്തപുരം: ജനങ്ങൾ ആഗ്രഹിക്കാത്ത ഒരു പ്രവൃത്തിയും തന്‍റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് നിയുക്ത മന്ത്രി പി.എ മുഹമ്മദ് റിയാസ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. പ്രസ്ഥാനത്തിന് കളങ്കം ഏൽക്കുന്ന ഒരു പ്രവർത്തനവും ഉണ്ടാകില്ല. പോരായ്മകൾ ആര് ചൂണ്ടിക്കാട്ടിയാലും തിരുത്തി മുന്നോട്ടു പോകുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.