സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ മുട്ടിലിഴയേണ്ടി വരുമെന്ന് ശോഭ സുരേന്ദ്രൻ - തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍
തിരുവനന്തപുരം: മുട്ടിലിഴഞ്ഞു സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കണ്ടില്ലെന്ന് നടിക്കുന്ന ഇടതുസർക്കാർ മുട്ടിലിഴയേണ്ടി വരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പൊതുമേഖല സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാർ നിയമനം നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് മര്യാദകേടാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്‍റെ സമരം ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ പിന്തുണയോടെയാണെന്നും ശോഭ സുരേന്ദ്രൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.