ഇടുക്കിയിലെ ജനങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായും കബളിപ്പിച്ചെന്ന് രമേശ് ചെന്നിത്തല - UDF
ഇടുക്കി: ഇടുക്കിയിലെ ജനങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായും കബളിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലയില്‍ പട്ടയം നല്‍കുന്നില്ലെന്നും ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്‌തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇടുക്കി പാക്കേജ് പ്രഖ്യാപനം മാത്രമായെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യുഡിഎഫിന് നേട്ടമുണ്ടാകുമെന്നും രമേശ് ചെന്നിത്തല മൂന്നാറില്‍ പറഞ്ഞു.