പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ വനിതകളുടെ പ്രതിഷേധറാലി
മലപ്പുറം: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നിലമ്പൂരിൽ വനിതകളുടെ പ്രതിഷേധറാലി. നിലമ്പൂർ വനിതാ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ചന്തക്കുന്ന് ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച റാലി 5.30തോടെ നിലമ്പൂർ ടൗണിൽ സമാപിച്ചു. പ്രതിഷേധ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് വനിതകൾ പ്രതിഷേധിച്ചത്.