കേരളത്തോട് കൂടുതൽ അടുത്തതില്‍ സന്തോഷമെന്ന് നിയുക്ത ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള
കോഴിക്കോട്: രാഷ്ട്രം നൽകുന്ന ഏത് ഉത്തരവാദിത്വവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നിയുക്ത ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. കേരളത്തോട് കൂടുതൽ അടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തന്‍റെ ഇതുവരെയുള്ള രാഷ്‌ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സ്ഥാനവും ആരോടും ചോദിച്ചിട്ടില്ല. ഗോവയിലേക്കുള്ള സ്ഥലംമാറ്റവും താൻ ചോദിച്ച് വാങ്ങിയതല്ല. രാഷ്‌ട്രപതി തന്നെ രാവിലെ വിളിച്ച് അറിയിക്കുകയായിരുന്നു.പൊതുപ്രവർത്തനം ഒരു കച്ചവടമോ ലാഭനഷ്‌ടമോ നോക്കി ചെയ്യേണ്ടതല്ല. എവിടെ പോയാലും ജനങ്ങളുമായി ബന്ധപ്പെടുമെന്നും സേവനമാണ് പ്രധാനമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.