കേരളം

kerala

By

Published : Jan 7, 2020, 11:08 PM IST

ETV Bharat / videos

മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധറാലി സംഘടിപ്പിച്ചു

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധറാലി സംഘടിപ്പിച്ചു. എടവണ്ണ മണ്ഡലം സി.ഐ.ഇ.ആർ സർഗോൽസവം പദ്ധതിയുടെ ഭാഗമായാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്. പന്തലിങ്ങൽ നൈസ് എഡ്യു ക്യാമ്പസിൽ നിന്നാണ് റാലിക്ക് തുടക്കം കുറിച്ചത്. മമ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാല ഉത്ഘാടനം ചെയ്തു. കെഎന്‍എം മണ്ഡലം സെക്രട്ടറി വി.സക്കീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.ടി ആഷിഖ്, സലിന ഷുക്കൂർ ഭാരവാഹികളായ പി മുഹമ്മദലി, കെ അബ്ദുൽ ജബ്ബാർ, സി ഉമ്മർ, അഹമ്മദ് കുട്ടി മൗലവി എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details