കൊല്ലത്ത് പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി - കൊല്ലം തെരഞ്ഞെടുപ്പ്
കൊല്ലം: ജില്ലയിൽ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. നിയോജക മണ്ഡലങ്ങളിൽ തയ്യാറാക്കിയ സെന്‍ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്. സെക്ടറൽ ഓഫിസർമാരുടെ മേൽനോട്ടത്തിലാണ് പോളിങ് സാമഗ്രികൾ അതത് കേന്ദ്രങ്ങളിലെത്തിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സാമഗ്രികളുടെ വിതരണം. സെന്‍റ് അലോഷ്യസ്, കൊല്ലം ബോയ്‌സ് എന്നിവിടങ്ങളിൽ സാമഗ്രികൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.