കൊവിഡാണ് ലാത്തി മാത്രം പോര: മാസ്‌കും കയ്യുറയുമിട്ട് റെഡിയായി പൊലീസ് - കേരള പൊലീസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ തുടര്‍ന്ന് വളരെ പെട്ടെന്നാണ് തലസ്ഥാനത്ത് സമര പരമ്പര പൊട്ടിപ്പുറപ്പെട്ടത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സമരങ്ങള്‍ ആരംഭിച്ചതോടെ പൊലീസിന് പെടാപാട്. സമരക്കാരെ തടയാന്‍ നേരത്തെ ലാത്തിയും ഷീല്‍ഡും ഹെല്‍മറ്റും മതിയായിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് ആ തയാറെടുപ്പുകള്‍ മാത്രം പോര. കയ്യുറ, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവയും സജ്ജമാക്കണം. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ നേരിട്ടെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. കൊവിഡ് കാലത്തെ സമരം നേരിടാൻ സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസിന്‍റെ തയാറെടുപ്പുകള്‍ രതീഷ് കട്ടേലയുടെ കാമറ കണ്ണുകളിലൂടെ.