പുതുവര്‍ഷ ആഘോഷങ്ങള്‍ അതിരുകടന്നാല്‍ പൊലീസ് പിടിവീഴും - latest malappuram
പുതുവര്‍ഷത്തലേന്നും മറ്റുമുള്ള ആഘോഷങ്ങള്‍ അതിരു കടന്നാല്‍ പൊലീസിന്‍റെ പിടിവീഴുമെന്ന് നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍. അപകടരഹിത പുതുവര്‍ഷം എന്ന ലക്ഷ്യം വച്ചുകൊണ്ട് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊലീസ് വാഹന പരിശോധന ശക്തമാക്കും. ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് നിലമ്പൂരിലെ മുഴുവന്‍ ബാറുകളും അടക്കണം. തട്ടുകടകള്‍ 11 മണിയോടെയും അടക്കണം. രാത്രി പത്തുമണിക്ക് ശേഷം ഉച്ചഭാഷിണികള്‍ യാതൊരു കാരണവശാലും അനുവദിക്കില്ല. റോഡുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പുതുവര്‍ഷാഘോഷങ്ങളും പൊലീസ് അനുവദിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സി.ഐ. അറിയിച്ചു.