സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ - ടി.പി രാമകൃഷ്‌ണന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. ഇതിനായുള്ള നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ല. പബ്ബുകൾക്ക് അനുമതി നൽകാമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും എല്ലാവരുടെയും അഭിപ്രായങ്ങൾ തേടി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പബ്ബ് തുടങ്ങണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.