വി വി പ്രകാശിന്‍റെ മരണത്തിൽ അനുശോചിച്ച് മുസ്ലീം ലീഗ് - v v prakash death latest news
മലപ്പുറം: വി വി പ്രകാശ് സഹപ്രവർത്തകൻ മാത്രമല്ല കുടുംബാംഗത്തെപോലെ ആയിരുന്നുവെന്നും മുസ്ലീം ലീഗ് നേതാവ് പി ഉദൈബുള്ള. യുഡിഎഫിനും കോൺഗ്രസിനും നികത്താനാവാത്ത നഷ്‌ടമാണെന്നും നിയമസഭയിൽ ഒരു പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ആത്മ സുഹൃത്തും മികച്ച സംഘാടകനുമായിരുന്നു വി വി പ്രകാശ് എന്ന് പി കെ ബഷീർ. ജില്ലയിൽ യുഡിഎഫിനെ മികച്ച നിലയിൽ കൊണ്ടു പോകാൻ പ്രകാശ് ശ്രമിച്ചുവെന്നും ആ പ്രവർത്തനങ്ങളുടെ ഫലമാണ് തദ്ദേശ തെരെഞ്ഞെടുപ്പിലെ വിജയമെന്നും ബഷീർ പ്രതികരിച്ചു.