പാട്ട് പാടിയും സന്തോഷം പങ്കുവച്ചും കൃപാലയത്തിലെ അമ്മമാർ
തിരുവനന്തപുരം: ലോക മാതൃദിനത്തില്‍ സ്വന്തം മക്കളെ ഒരു നോക്ക് കാണാൻ കഴിയാത്ത അമ്മമാരും നമുക്ക് ചുറ്റുമുണ്ട്. മക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് വേണ്ടി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഓൾഡ് ഏജ് ഹോമിലും അങ്ങനെ ചിലരുണ്ട്. മക്കൾ ഉപേക്ഷിക്കപ്പെട്ട 40 അമ്മമാരാണ് കൃപാലയത്തിലുള്ളത്.