മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം - kt jaleel news
തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറി. മാർക്ക് ദാന വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്‌തു നീക്കി.