കേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ചും ധര്‍ണയും - central budget
ഇടുക്കി: കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ ബജറ്റിനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി രാജകുമാരി പോസ്റ്റ് ഓഫിസിന് മുൻപിൽ മാർച്ചും ധർണ്ണയും നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എൻ.വിജയൻ ഉദ്ഘാടനം ചെയ്‌തു.പൊതുമേഖലാ സ്ഥാപങ്ങൾ വിൽക്കുവാൻ പാടില്ല.തൊഴിലില്ലായ്‌മ പരിഹരിക്കുക,മിനിമം കൂലി പ്രതിമാസം 21000 രൂപയായി ഉയർത്തുക, കാർഷിക കടങ്ങൾ ഒറ്റതവണയായി എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം