കേരളം

kerala

ETV Bharat / videos

റോഡ് പൊളിഞ്ഞു; നിര്‍ത്തിയിട്ടിരുന്ന ലോറി കുഴിയേക്ക് മറിഞ്ഞു

By

Published : Oct 24, 2019, 7:09 PM IST

Updated : Oct 24, 2019, 7:30 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം മുട്ടക്കാടിൽ ലോഡുമായെത്തിയ കണ്ടെയ്‌നര്‍ ലോറി റോഡ് പൊളിഞ്ഞ് കുഴിയിലേക്ക് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നും എം സാന്‍റ് കയറ്റിവന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും സഹായിയും ലോറി റോഡരികില്‍ നിര്‍ത്തിയിട്ടശേഷം ഗോഡൗണിലേക്ക് പോയ നേരത്താണ് വലിയ ശബ്ദത്തോടെ ലോറി റോഡ് പൊളിഞ്ഞ് കുഴിയിലേയ്ക്ക് മറിഞ്ഞത്. വാഹനത്തില്‍ ആളില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ റോഡരികിലെ വീട് ഭാഗികമായും കിണർ പൂർണമായും തകർന്നു. കണ്ടെയ്നർ ഉയർത്താനുള്ള ശ്രമം തുടരുകയാണ്.
Last Updated : Oct 24, 2019, 7:30 PM IST

ABOUT THE AUTHOR

...view details