വര്‍ക്കലയില്‍ വിജയ പ്രതീക്ഷയില്‍ അഡ്വ. വി ജോയ് - നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
തിരുവനന്തപുരം: വര്‍ക്കല മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം എംഎല്‍എയായി തുടര്‍ന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി ജോയ്. വീണ്ടും മത്സര രംഗത്തേക്കിറങ്ങുമ്പോള്‍ വി. ജോയിക്ക് വിജയ പ്രതീക്ഷയേറെയാണ്. വര്‍ക്കലയുടെ മിടിപ്പറിഞ്ഞ് എല്ലാ മേഖലകളിലും സമഗ്ര വികസനം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 1000കോടിയുടെ പൊതുവികസനമാണ് നടപ്പിലാക്കാന്‍ കഴിഞ്ഞത്. വിദ്യാദിശ വര്‍ക്കല മണ്ഡലം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളായെന്നും സ്ഥാനാര്‍ഥി പറഞ്ഞു. ഇത്തവണ ഇടതുപക്ഷത്തിന് തുടര്‍ഭരണം സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അഡ്വ.വി ജോയ്.