പുന്നപ്ര വയലാറിന്‍റെ മണ്ണിൽ ജനസാഗരമായി മനുഷ്യ മഹാശൃംഖല - citizenship amendment act
ആലപ്പുഴ: പൗരത്വഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ നിരവധി പേരാണ് പുന്നപ്ര വയലാറിന്‍റെ മണ്ണായ ആലപ്പുഴയിൽ അണിനിരന്നത്. അരൂർ മുതൽ ഓച്ചിറ വരെ 110 കിലോമീറ്റർ ദൂരത്ത് തീർത്ത മനുഷ്യ ചങ്ങലയിൽ അഞ്ചുലക്ഷത്തിലേറെ പേര്‍ കണ്ണികളായി അണിനിരന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരും ആലപ്പുഴയിൽ ശൃംഖലയുടെ ഭാഗമായി. ശൃംഖലയുടെ ആദ്യ കണ്ണിയായി അരൂരിൽ അഡ്വ.എ.എം ആരിഫ് എംപിയും അവസാന കണ്ണിയായി കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാനും പങ്കെടുത്തു. ശൃംഖലയ്ക്ക് മുന്നോടിയായി ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ നടന്ന പൊതുസമ്മേളനം എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്‌തു.