സംസ്ഥാന ബാലാവകാശ കമ്മിഷൻ ആസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധം - ksu's protest at trivandrum
സംസ്ഥാന ബാലാവകാശ കമ്മിഷൻ ആസ്ഥാനം കെ.എസ്.യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്താതെ കമ്മിഷന്‍ മൗനം പാലിച്ചുവെന്ന് ആരോപിച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്. പ്രതിഷേധക്കാര്‍ കമ്മിഷന്‍ ഓഫിസിന് റീത്ത് സമര്‍പ്പിക്കുകയും ചെയ്‌തു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.