കേരളം

kerala

By

Published : Jul 18, 2019, 7:19 PM IST

ETV Bharat / videos

മന്ത്രി കെ ടി ജലീലിന്‍റെ ഓഫീസിലേക്ക് തള്ളിക്കയറി കെഎസ്‌യു പ്രതിഷേധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറി കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് തടഞ്ഞു. ഗേറ്റ് പൂട്ടിയെങ്കിലും ചിലർ മതിൽ ചാടിക്കടന്ന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ABOUT THE AUTHOR

...view details